മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടി യോഗത്തിൽ ഉയർന്ന വിമർശനങ്ങളെച്ചൊല്ലി മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനങ്ങളെ പൂർണ്ണമായി തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തെത്തി.(Criticism Against PK Kunhalikutty, Differences Of Opinion In Malappuram Congress)
ചിലരുടെ ഇത്തരം വിമർശനങ്ങൾക്കു പിന്നിൽ പ്രത്യേക താല്പര്യങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിനായി സംഘടിപ്പിച്ച മണ്ഡലം കമ്മിറ്റി യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്.
നേതാക്കളുമായി കൂടിയാലോചന നടത്താൻ മന്ത്രി തയ്യാറാകുന്നില്ലെന്നും, അദ്ദേഹത്തെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാരുടെ സഹായം തേടേണ്ട സാഹചര്യമാണെന്നുമാണ് യോഗത്തിൽ പ്രമുഖ നേതാക്കൾ ആരോപിച്ചത്.
Story Summary
Cracks have emerged within the Malappuram Congress over criticisms raised against Minister P.K. Kunhalikutty during a constituency committee meeting. While some leaders accused Kunhalikutty of ignoring local Congress leaders, senior leade rejected the allegations, claiming they were driven by vested interests.


