Times Kerala

 ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരളസർക്കാർ

 
 ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരളസർക്കാർ
 

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവ​ഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് കേരള സർക്കാരിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക്‌ പ്രകടനമായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന്‌ എത്തിചേർന്നത്. കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയരുക. നാടിന്റെ മുന്നേറ്റത്തിനായി ഡല്‍ഹി ജന്തര്‍മന്തറില്‍ ഉയരുന്ന ശബ്‌ദം ജനാധിപത്യ ഇന്ത്യയില്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വല ഏടാകും. കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ്‌ സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്‌.ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.  

കേ​ന്ദ്ര​ത്തി​ൽ നി​ന്നും കോടികൾ കിട്ടാനുണ്ടെന്നു ന്പറയുന്നത് പച്ചക്കള്ളം, കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി മ​റ​ച്ചു​വയ്ക്കാൻ; പ്രതിപക്ഷനേതാവ് 

കേ​ന്ദ്ര​ത്തി​ൽ നി​ന്നും 57,800 കോ​ടി രൂ​പ കി​ട്ടാ​നു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.  ഊ​തി​പ്പെ​രു​പ്പി​ച്ച ഈ ​ക​ണ​ക്ക് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പൊ​ളി​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പറഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നു​ എന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ധൂ​ർ​ത്തും അ​ഴി​മ​തി​യും മ​റ​ച്ചു​വെക്കാനുള്ള നീക്കമാണെന്നും സതീശൻ ആരോപിച്ചു. ധ​ന​പ്ര​തി​സ​ന്ധി​യു​ടെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന. നി​കു​തി പി​രി​വി​ലെ പ​രാ​ജ​യ​വും​കെ​ടു​കാ​ര്യ​സ്ഥ​ത​യും ധൂ​ർ​ത്തും അ​ഴി​മ​തി​യു​മാ​ണ് കേ​ര​ള​ത്തെ ഈ ​അ​വ​സ്ഥ​യി​ലെ​ത്തി​ച്ച​ത്.അ​ഞ്ച്മാ​സ​മാ​യി പെ​ൻ​ഷ​ൻ കൊ​ടു​ക്കു​ന്നി​ല്ല. സാ​മൂ​ഹ്യ​ക്ഷേ​മ, വി​ക​സ​ന പ്ര​വ​ർ​ത്ത​നം ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. ധ​ന​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ ത​ള്ളി​യി​ട്ടു.വി. ​മു​ര​ളീ​ധ​ര​നും മു​ഖ്യ​മ​ന്ത്രി​യും രാ​ത്രി​യി​ൽ വി​ളി​ച്ച് ഒ​ത്തു​തീ​ർ​പ്പ് ന​ട​ത്തും. സി​പി​എ​മ്മും സം​ഘ​പ​രി​വാ​റും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന്‍റെ ഇ​ട​നി​ല​ക്കാ​ര​ൻ മു​ര​ളീ​ധ​ര​നാ​ണ്. അ​തി​നു പ​ക​ര​മാ​യാ​ണ് സു​രേ​ന്ദ്ര​നെ ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ര​ക്ഷി​ച്ച​ത്. മു​ര​ളീ​ധ​ര​ൻ പ​ല വ​ർ​ത്ത​മാ​നാ​ണ് പ​റ​യു​ന്ന​ത്. ഞ​ങ്ങ​ൾ​ക്ക് ഒ​ന്നേ​യു​ള്ളു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ‍്യ​ക്ത​മാ​ക്കി.

Related Topics

Share this story