Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു: പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ കൂടി...

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു: പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ കൂടി | Gold price

🎙️ Latest Podcast

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചതോടെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച് 14,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price hiked, know about today’s rate )

യുഎസ്-ഇറാൻ സംഘർഷങ്ങളിൽ അയവ് വരുത്താൻ പുതിയ സമാധാന ചർച്ചകൾക്ക് നീക്കം നടക്കുന്നു എന്ന റിപ്പോർട്ടുകളാണ് സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിച്ചത്. സമാധാന ചർച്ചകളുടെ വാർത്തകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായി. ഇതിന് പിന്നാലെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ ആകൃഷ്ടരായതാണ് വില ഉയരാൻ കാരണമായത്.

കഴിഞ്ഞ ദിവസം നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെ സ്വർണ്ണവില കുറഞ്ഞിരുന്നു. എന്നാൽ ചർച്ചകൾ വീണ്ടും പുനരാരംഭിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ സ്വർണ്ണവില ഇന്ന് തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.