HomeKeralaകേരള ബജറ്റ് 2026: ജില്ലകൾ തോറും വികസന പദ്ധതികൾ; സമഗ്ര വികസനത്തിന്...

കേരള ബജറ്റ് 2026: ജില്ലകൾ തോറും വികസന പദ്ധതികൾ; സമഗ്ര വികസനത്തിന് ഊന്നൽ | Kerala Budget 2026

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക വളർച്ചയ്ക്കുമായി വലിയ പദ്ധതികളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ജില്ലയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് തയ്യാറാക്കിയ പ്രധാന പദ്ധതികൾ താഴെ പറയുന്നവയാണ്.(Kerala Budget 2026 District Wise Development Projects and Highlights)

തിരുവനന്തപുരം: തലസ്ഥാനത്തെ നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബായി ഉയർത്തും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് ഗ്രീൻ ബങ്കറിംഗ് കേന്ദ്രവും കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കും. ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ, ഔട്ടർ റിംഗ് റോഡ് എന്നിവയ്ക്കായി 100 കോടി വകയിരുത്തി. ലൈറ്റ് മെട്രോയും സി.ഇ.ടി കോളേജിന് സർവ്വകലാശാലാ പദവിയും നൽകും.

കൊല്ലം: ധാതു സംസ്കരണ കേന്ദ്രമായി കൊല്ലത്തെ മാറ്റും. തുറമുഖ വികസനത്തോടൊപ്പം ചിന്നക്കടയിൽ സ്കൈ വാക്ക്, അർബൻ പാർക്ക് നിർമ്മാണത്തിന് 5 കോടി അനുവദിച്ചു. കോട്ടങ്കരയിൽ കോഴിമാംസ പ്രോസസിംഗ് പ്ലാന്റും പെറ്റ് ഫുഡ് ഫാക്ടറിയും സ്ഥാപിക്കും.

ആലപ്പുഴ: ഇന്ത്യയുടെ ബ്ലൂ ഇക്കണോമി തലസ്ഥാനമായി വികസിപ്പിക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജിനായി 100 കോടി രൂപ വകയിരുത്തി. തീരദേശ ടൂറിസം സർക്യൂട്ടും പാതിരാമണൽ ദ്വീപ് വികസനത്തിനായുള്ള മാസ്റ്റർ പ്ലാനും നടപ്പിലാക്കും.

എറണാകുളം: കൊച്ചിയിൽ ‘ചിത്രനഗരം’ ഫിലിം സിറ്റി സ്ഥാപിക്കാൻ 100 കോടി അനുവദിച്ചു. കൊച്ചി-ആലുവ-പെരുമ്പാവൂർ മേഖലയിൽ ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്, ആർബിട്രേഷൻ കോടതി, കൺവെൻഷൻ സെന്റർ എന്നിവ വരുന്നു. എറണാകുളം മെഡിക്കൽ കോളേജ് നവീകരണത്തിനും ഗോശ്രീ-ബോൾഗാട്ടി പാലത്തിനുമായി തുക വകയിരുത്തി.

തൃശ്ശൂർ: കൊച്ചി-തൃശ്ശൂർ ബെൽറ്റ് ആഭരണ നിർമ്മാണ ഇടനാഴിയാക്കും. തൃശ്ശൂരിൽ ജോൺസൺ മ്യൂസിക് അക്കാദമിക്കായി 5 കോടിയും തേക്കിൻകാട് മൈതാന നവീകരണത്തിന് 10 കോടിയും നൽകി.

കോഴിക്കോട്: എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്കിനായി 50 കോടി വകയിരുത്തി. ലൈറ്റ് മെട്രോ പദ്ധതിയും, സൈബർ പാർക്കിന്റെ നിലവാരം ഉയർത്തലും നടപ്പിലാക്കും. ഉരുൾപൊട്ടൽ ബാധിതർക്കായി ‘വിലങ്ങാട് പാക്കേജ്’ (5 കോടി) പ്രഖ്യാപിച്ചു.

മലപ്പുറം: താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാൻ 5 കോടിയും, കാൻസർ സെന്ററിന് 10 കോടിയും നൽകി. പൊന്നാനിയിൽ തിണ്ടീസ് കൾച്ചറൽ ബിനാലെയും തീരസംരക്ഷണ പദ്ധതികളും നടപ്പിലാക്കും.

വയനാട്: ട്രൈബൽ സർവ്വകലാശാലയ്ക്കും തദ്ദേശീയ വിജ്ഞാന മേഖലയ്ക്കുമായി 50 കോടി നീക്കിവെച്ചു. ‘ബ്രാൻഡ് വയനാട്’ ടൂറിസം പദ്ധതിയും സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജും വരുന്നു.

കാസർഗോഡ് മെഡിക്കൽ കോളേജ് വികസനവും മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷനും, ഇടുക്കി മെഡിക്കൽ കോളേജ് വികസനവും മൂന്നാർ ‘ഗ്രീൻ മാർഷൽസ്’ പദ്ധതിയും, പാലക്കാട് ഒറ്റപ്പാലം കോടതി സമുച്ചയവും തൃത്താല കെ.ആർ. നാരായണൻ അക്കാദമിയും, പത്തനംതിട്ട റിംഗ് റോഡും ജയിൽ നിർമ്മാണവും, കോട്ടയം സ്കൈ വാക്ക്, കണ്ണൂർ അഴീക്കൽ തുറമുഖ വികസനം, തളിപ്പറമ്പ് ജയിൽ നിർമ്മാണം എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Summary

The 2026-27 state budget, presented by Chief Minister V.D. Satheesan, allocates substantial funds for district-specific development projects across Kerala. From major infrastructure hubs in Thiruvananthapuram and Kochi to the cultural park in Kozhikode and the tribal university in Wayanad, the budget aims to boost economic growth and welfare through strategic regional investments.

WhatsApp Channel Banner

Latest updates

‘ബിജെപി IT സെല്ലിനെതിരെ എപ്പോൾ കേസെടുക്കും?’: ചോദ്യങ്ങളുമായി അഭിജിത്...

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്...

ഇന്ന് ലോക ശ്വാസകോശ അർബുദ ദിനം: അവബോധവും നേരത്തേയുള്ള...

ഇന്ന് ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ അർബുദ ദിനം (World Lung Cancer Day). ലോകത്ത് അർബുദവുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രധാന കാരണമായി തുടരുന്ന ശ്വാസകോശ അർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, രോഗം...

ഓസ്‌ട്രേലിയയിലാണെന്ന് കള്ളം പറഞ്ഞു, ഭർത്താവിനെ കൊന്ന് വ്യവസായ ശാലയ്ക്ക്...

ജാംനഗർ: രണ്ടു വർഷത്തോളമായി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജിഗ്നേഷ് മവാദിയ എന്ന യുവാവിനെ സയനൈഡ് നൽകി കൊലപ്പെടുത്തി വ്യാവസായിക മേഖലയിലെ ഫാക്ടറിക്ക്...

കുടുംബവഴക്ക്: ബല്ലാരിയിൽ ഭാര്യയെയും 7 മാസം പ്രായമുള്ള മകളെയും...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചുറ്റികകൊണ്ട് അടിച്ചുകൊന്നു. രാജേശ്വരി, മകൾ അഷ്ബിനി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽപോയ ഭർത്താവ് ഹൊന്നൂരു സ്വാമിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.(Ballari...

കനത്ത മഴയും ഉരുൾപൊട്ടലും: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതിനെത്തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...