HomeNational'ബിജെപി IT സെല്ലിനെതിരെ എപ്പോൾ കേസെടുക്കും?': ചോദ്യങ്ങളുമായി അഭിജിത് ദിപ്കെ |...

‘ബിജെപി IT സെല്ലിനെതിരെ എപ്പോൾ കേസെടുക്കും?’: ചോദ്യങ്ങളുമായി അഭിജിത് ദിപ്കെ | Abhijeet Dipke

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. അപകീർത്തികരമായ ഭാഷ ഉപയോഗിച്ചെന്ന പേരിൽ സാധാരണക്കാരായ യുവാക്കൾക്കെതിരെ കേസെടുക്കുമ്പോൾ, ബിജെപി നേതാക്കളും ഐടി സെല്ലും നടത്തുന്ന സമാനമായ അധിക്ഷേപങ്ങളിൽ നിയമം എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം ചോദ്യം ചെയ്തു.(Abhijeet Dipke Questions Action Against Protesters Demands FIR On BJP IT Cell)

വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ദിപ്കെ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയത്. “പ്രതിഷേധത്തിൽ മോശം പരാമർശം നടത്തിയ യുവതിക്കെതിരെ പോലീസ് കേസെടുത്തതായി കണ്ടു. എന്നാൽ കഴിഞ്ഞ എത്രയോ വർഷങ്ങളായി ഓൺലൈൻ വഴി സ്ത്രീകൾക്കെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങൾ നടത്തുന്ന ബിജെപി ഐടി സെല്ലിലെ ആളുകൾക്കെതിരെ എപ്പോഴാണ് കേസെടുക്കുക?” എന്ന് അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി തങ്ങളെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ടെന്ന് അഭിമാനം പറയുന്ന ബിജെപി പ്രവർത്തകർ പോലും നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും, ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകുമോ എന്നും ദിപ്കെ ആരായുന്നു. ബിജെപി എംപി രമേശ് ബിധുരി പാർലമെന്റിൽ സഹപ്രവർത്തകനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്യാമറാമാനോട് തട്ടിക്കയറിയ സംഭവവും അദ്ദേഹം പരാമർശിച്ചു. സാധാരണക്കാരായ യുവാക്കൾക്കും ബിജെപി നേതാക്കൾക്കും രാജ്യത്ത് രണ്ട് തരം നിയമമാണോ നിലനിൽക്കുന്നതെന്നും ദിപ്കെ തുറന്നടിച്ചു.

മോശം വാക്ക് ഉപയോഗിക്കുന്നത് തിരുത്തപ്പെടേണ്ട ഒന്നാണ്, എന്നാൽ അതിന്റെ പേരിൽ കേസ് എടുക്കുന്ന രീതിയാണെങ്കിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടിവരുന്നത് ബിജെപി ഐടി സെല്ലിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ 37 ദിവസം നീണ്ട ശക്തമായ സമരം നടന്നിരുന്നു. ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയടക്കം പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് ജൂലൈ 25-ന് സമരം അവസാനിപ്പിച്ചത്.

Story Summary

Cockroach Janata Party founder Abhijeet Dipke attacked the BJP over legal action against protesters for using offensive language at Jantar Mantar. He questioned the selective law enforcement, asking why no FIRs were registered against the BJP IT cell and leaders using abusive language.

WhatsApp Channel Banner

Latest updates

കനത്ത മഴ: പൊന്മുടിയിൽ മണ്ണിടിച്ചിൽ, ഇക്കോ ടൂറിസം കേന്ദ്രം...

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ രാത്രിയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. അപകടഭീഷണിയും റോഡ് തടസ്സവും കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം പൂർണ്ണമായി അടച്ചു.(Landslides In Ponmudi Eco Tourism Closed...

അനധികൃത ഫ്ലക്സ് ബോർഡുകൾ: വീണ്ടും വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യ...

കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കടുത്ത കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും ഇത്തരം ഫ്ലെക്സുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ...

സംസ്ഥാനത്ത് പേമാരി: 3 ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, 3...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ. മലയോര മേഖലകളിലും മധ്യകേരളത്തിലും പെയ്യുന്ന അതിതീവ്ര മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ഇടുക്കി കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി,...

രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വില 200 രൂപയിലേറെ...

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില കുറച്ചു. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ...

സോനം വാങ്‌ചുക്കുമായി ഭിന്നതയില്ല: അഭ്യൂഹങ്ങൾ തള്ളി CJP സ്ഥാപകൻ...

ന്യൂഡൽഹി: സോനം വാങ്‌ചുക്കുമായി യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭം വിജയം കണ്ടതിനു പിന്നാലെ പ്രമുഖ ദേശീയ മാധ്യമത്തിന്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...