HomeKeralaടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും, കായിക, യുവജന മേഖലയ്ക്ക് 177 കോടി, വിഷന്‍...

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും, കായിക, യുവജന മേഖലയ്ക്ക് 177 കോടി, വിഷന്‍ 2036, വ്യവസായത്തിന് 1115.48 കോടി, സിദ്ധാര്‍ത്ഥന്‍റെ പേരിൽ ആന്റി റാഗിങ്ങ് പദ്ധതി, ജലസേചന-വെള്ളപ്പൊക്ക നിയന്ത്രണത്തിന് 589.39 കോടി: മുഖ്യമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: ടൂറിസം, ഗതാഗതം, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ബജറ്റിൽ വിവിധ മേഖലകൾക്കായി തുക വകയിരുത്തിയിരിക്കുന്നത്.(Kerala Budget 2026 Boosts Tourism Industry And Industrial Infrastructure)

ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. തോട്ടം മേഖലയെ വിനോദസഞ്ചാരത്തിന് കൂടുതൽ അനുകൂലമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും. കൂടാതെ, തീർഥാടന ടൂറിസം സർക്യൂട്ടും നടപ്പിലാക്കും. വ്യവസായ മേഖലയ്ക്ക് ആകെ 1115.48 കോടി രൂപ വകയിരുത്തി. ചെറുകിട, വൻകിട വ്യവസായങ്ങൾക്കും ധാതു വ്യവസായങ്ങൾക്കും ഇതിൽ വിഹിതം ലഭ്യമാക്കും. പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ധനസഹായം നൽകും.

ഗതാഗത മേഖലയുടെ സമഗ്ര വികസനത്തിനായി 1578.8 കോടി രൂപ അനുവദിച്ചു. ഉൾനാടൻ ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള പ്രത്യേക പദ്ധതികൾ ഇതിൽ ഉൾപ്പെടും. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ പരിപാലനം എന്നിവയ്ക്കായി 589.39 കോടി രൂപ വകയിരുത്തി. ഇതിൽ 168 കോടി രൂപ തീരദേശ സംരക്ഷണത്തിനായി വിനിയോഗിക്കും.

വന്യജീവി ശല്യവും മനുഷ്യ-മൃഗ സംഘർഷവും ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. ഇതിനായി 192 കോടി രൂപ നീക്കിവെച്ചു. പുനരുപയോഗ ഊർജ മേഖലയിൽ സഹകരണ വകുപ്പിനെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിയും ബജറ്റിലുണ്ട്. തീരമേഖലയ്ക്ക് കരുതലാകുന്ന പദ്ധതികളും ബജറ്റിൽ. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപദ്ധതി. മണ്ണെണ്ണ സബ്സിഡി കൂട്ടി. മുതലപ്പൊഴി ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം പരിഹരിക്കും, പട്ടയമില്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നൽകും.പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ പേരിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി.

കായിക, യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍ ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍ വിഷന്‍ 2036 പദ്ധതി നടപ്പാക്കും. വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംപര്‍ – ശാസ്ത്ര ബോധം വളര്‍ത്താനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ഈ ബജറ്റിലൂടെ ശ്രമിക്കുന്നത്.

Story Summary

The budget marks a strategic boost for key sectors, allocating ₹1,115.48 crore for industrial development and declaring tourism an official industry to attract more investment, including reforms in the plantation sector. Other major highlights include a ₹1,578.8 crore outlay for transport improvements, ₹192 crore for modern technology to mitigate human-wildlife conflict, and significant funds for coastal protection and irrigation.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....