Times Kerala

കെജരിവാളിന്റെ ജാമ്യം മോദി സർക്കാരിനേറ്റ തിരിച്ചടി: മന്ത്രി പി രാജീവ്

 
കേരളം രാഷ്ട്രപതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്
പ്രതിപക്ഷ പാർട്ടി സർക്കാരുകളെ കേന്ദ്ര ഏജൻസികളുടെ സഹായത്താൽ അട്ടിമറിക്കാനുള്ള യൂണിയൻ ഗവണ്മെന്റിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് അരവിന്ദ് കെജരിവാളിന് ജാമ്യം നൽകിയ സുപ്രീം കോടതി വിധി എന്ന് മന്ത്രി പി രാജീവ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ കെജ്‍രിവാളിന്റെ അറസ്റ്റ് മുൻകാലങ്ങളിലെല്ലാം യൂണിയൻ ഗവൺമെന്റ് നടത്തിയ പ്രതിപക്ഷ വേട്ടയാടലിന്റെ തുടർച്ചയാണെന്ന ഞങ്ങളുടെ വാദം ശെരിവെക്കുന്നതാണ് ഇന്നത്തെ കോടതി തീരുമാനം എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
നിർണായകഘട്ടത്തിൽ ഉണ്ടായിട്ടുള്ള ഈ തീരുമാനം ഇനി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിലും സ്വാധീനശക്തിയാകുമെന്ന കാര്യം ഉറപ്പാണെന്നും എന്നും ആ ആശങ്കയിൽ അതിതീവ്രമായ വർഗീയത പ്രചരിപ്പിക്കാനും ബിജെപി വരും നാളുകളിൽ തയ്യാറാകും എന്നും മന്ത്രി വ്യക്തമാക്കി .

Related Topics

Share this story