തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം (KEAM) പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുനർമൂല്യനിർണയത്തിലൂടെ ലഭിച്ച പുതിയ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചതിന് ശേഷം മാത്രമായിരിക്കും ഇനി ഫലപ്രഖ്യാപനം നടക്കുക.(KEAM Exam Results Postponed To Accommodate CBSE Revaluation Marks)
മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ തോതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഇടപെട്ടത്.
എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അർഹമായ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇതിനെത്തുടർന്നാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഫലപ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്.
Story Summary
The declaration of the KEAM entrance exam results has been postponed to accommodate the revised marks following the recent CBSE re-evaluation. Higher Education Minister Roji M. John directed the Commissioner for Entrance Examinations to ensure all students are provided with a fair opportunity, following concerns raised by students and parents regarding the submission deadline.

