Times Kerala

കരുവന്നൂർ കള്ളപ്പണക്കേസ്; എം എം വർഗീസിന്റെ ആവശ്യം ഇഡി തള്ളി

 
കരുവന്നൂർ കള്ളപ്പണക്കേസ്; എം എം വർഗീസിന്റെ ആവശ്യം ഇഡി തള്ളി

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ ആവശ്യം തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഏപ്രിൽ 5 ന് ഹാജരാകാൻ വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, എം എം വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ചാണ് ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചത്.

കരുവന്നൂർ കള്ളപ്പണക്കേസില്‍ അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും എം എം വർഗീസ് ഇത് നൽകിയിരുന്നില്ല. ഇത് കൂടാതെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. 

Related Topics

Share this story