Times Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:  സംസ്ഥാന സിപിഎം നേതൃത്വത്തിന്‍റെ പങ്കാണ് പുറത്ത് വരുന്നതെന്ന് വി. മുരളീധരന്‍
 

 
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:  സംസ്ഥാന സിപിഎം നേതൃത്വത്തിന്‍റെ പങ്കാണ് പുറത്ത് വരുന്നതെന്ന് വി. മുരളീധരന്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംഭവത്തില്‍ പുറത്ത് വരുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ പങ്കാണെന്നും തട്ടിപ്പിന്‍റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തട്ടിപ്പിലൂടെ കിട്ടിയ പണം സിപിഎം സംസ്ഥാന നേതൃത്വത്തിനാണ് ലഭിച്ചതെന്നും കേന്ദ്രം വേട്ടയാടുന്നു എന്ന ക്യാപ്‌സ്യൂള്‍ ഇനിയെങ്കിലും എം.വി ഗോവിന്ദന്‍ പറയരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

 മന്ത്രിസഭ പുനഃസംഘടനയിലൂടെ ലക്ഷ്യം വെക്കുന്നത് അഴിമതി പണം വീതം വയ്ക്കാനുള്ള നീക്കമാണെന്നും കാര്യക്ഷമതയുടെ പേരിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെങ്കില്‍ മാറേണ്ടത് മുഖ്യമന്ത്രിയാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. 

Related Topics

Share this story