കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടം, ലൈബ്രറി ഉദ്ഘാടനം 18ന്

veena geroge
 കാരംവേലി ഗവ എല്‍പി സ്‌കൂളിന്റെ 112-ാംമത് വാര്‍ഷികത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം മാര്‍ച്ച് 18ന് വൈകുന്നേരം 3.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിക്കും. രമാദേവി മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മുഖ്യപ്രഭാഷണവും ക്യാഷ് അവാര്‍ഡ് വിതരണവും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിക്കും

Share this story