കണ്ണൂർ വൃദ്ധസദനം: സെക്കൻ്റ് ഇന്നിംഗ്സ് ഹോം പദ്ധതി ധനകാര്യവകുപ്പിൻ്റെ അനുമതി ലഭിച്ചാൽ പുനരാരംഭിക്കും ;മന്ത്രി ആർ ബിന്ദു
Thu, 16 Mar 2023

കണ്ണൂർ: സാമൂഹ്യനീതി വകുപ്പ് ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റ് വഴി കണ്ണൂർ വ്വദ്ധസദനത്തിൽ നടപ്പാക്കി വരുന്ന സെക്കൻ്റ് ഇന്നിംഗ്സ് ഹോം പദ്ധതി വകുപ്പ് നേരിട്ട് നടത്താൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രൊപ്പോസൽ വർക്കിംഗ് ഗ്രൂപ്പിൻ്റെ തീരുമാനപ്രകാരം ധനകാര്യ വകുപ്പ് പരിശോധിച്ച് വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.കെ വി സുമേഷ് എം എൽ എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ധനവകുപ്പിൻ്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വൃദ്ധസദനത്തിൽ അധിക ജീവനക്കാർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുനസ്ഥാപിക്കുകയും സെക്കൻ്റ് ഇന്നിംഗ്സ് ഹോം പുർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.