കണ്ണൂര്‍ വിസി നിയമനം; ഹര്‍ജി ജനുവരി 24ലേക്ക് മാറ്റി

kerala high court
 കണ്ണൂർ : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി .ജനുവരി 24ന് പരിഗണിക്കാനായാണ്  മാറ്റിയത് . വൈസ് ചാന്‍സലറുടെ അഭാഭാഷകന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കേസ് മാറ്റിയത്.ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. 

Share this story