കൊച്ചി: കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പ് ഉടമയെയും ഭാര്യയെയും കടയിൽ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ യുസി കോളേജിന് സമീപം താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇവരുടെ ബന്ധുവായ ആദിൽ എന്ന യുവാവിനെതിരെ കളമശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.(Kalamassery Medical Shop Owner And Wife Attacked By Relative In Kochi)
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. മനാഫും നാജിയയും നടത്തുന്ന മെഡിക്കൽ ഷോപ്പിലേക്ക് എത്തിയ ആദിൽ ഇവരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യാങ്കളി നടത്തുകയുമായിരുന്നു. പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.
Story Summary
A man named Adil allegedly assaulted a medical shop owner Manaf and his wife Najia inside their shop in Kalamassery, Kochi. The injured couple has been admitted to the Kalamassery Medical College Hospital.


