Times Kerala

തോറ്റപ്പോൾ വേട്ടയാടിയവർ സുരേഷ് ഗോപി ജയിച്ചപ്പോഴും വേട്ട തുടരുകയാണെന്ന് കെ.സുരേന്ദ്രൻ 

 
പിണറായി സർക്കാർ സ്ത്രീ പീഡകർക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
 ന്യൂഡൽഹി: തോറ്റപ്പോൾ വേട്ടയാടിയവർ സുരേഷ് ഗോപിയെ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദ്യം പ്രചരിപ്പിച്ചത് സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാക്കിയത് സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് എന്ന വാർത്തയാണെന്നും പിന്നീട് അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നരേറ്റീവ് അദ്ദേഹം സ്ഥാനാർത്ഥിയായ അവസരത്തിൽ ഉണ്ടാക്കിയെന്നും പറഞ്ഞ സുരേന്ദ്രൻ ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയെയോ ബി ജെ പിയെയോ ഇതൊന്നും കൊണ്ട് തകർക്കാനാവില്ല എന്ന് പറഞ്ഞ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണ് കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയതെന്നും പറയുകയുണ്ടായി.

Related Topics

Share this story