Times Kerala

 കെ സ്റ്റോർ നാടിന് സമർപ്പിച്ചു

 
 കെ സ്റ്റോർ നാടിന് സമർപ്പിച്ചു
 

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ കെ സ്റ്റോറാക്കി നവീകരിച്ച റേഷൻകട നമ്പർ 301 സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. നടപ്പ് സാമ്പത്തിക വർഷം ആയിരം കെ-സ്റ്റോറുകൾ ആരംഭിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്തെ 108 റേഷൻ കടകൾ കെ സ്റ്റോറുകളായി മാറ്റികൊണ്ടിരിക്കുകയാണെന്നും എം എൽ എ പറഞ്ഞു. 

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്ക്കരിച്ചതാണ് കേരളാ സ്റ്റോർ പദ്ധതിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. നാട്ടിക മണ്ഡലത്തിലെ മൂന്നാമത് കെ സ്റ്റോറാണ് തുറന്നത്. 

ചടങ്ങിൽ അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് പി.എസ്. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.കെ. ശശിധരൻ മുഖ്യാതിഥിയായി. താലൂക്ക് സപ്ലൈ ഓഫീസർ മധുസൂദനൻ വി യു, അന്തിക്കാട് റേഷനിങ്ങ് ഇൻസ്പെക്ടർ വിനോഷ് കെ വി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എൻ രാജേഷ്, രാജീവ് എം, മണികണ്ഠൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story