HomeKeralaഇ ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി:...

ഇ ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി: പാരിസ്ഥിതിക ആഘാത പഠനം വേണമെന്ന് ആവശ്യം | K Rail Anti Action Committee

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തെ കർശനമായി എതിർക്കുമെന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി വ്യക്തമാക്കി. പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കാതെ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും, നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ തന്നെ കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സമിതി വാദിക്കുന്നു.(K Rail Anti Action Committee To Oppose E Sreedharans High Speed Rail Project)

ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ മാറേണ്ടതില്ലെന്ന് സമിതി പറയുന്നു. കേരളത്തിലെ നിലവിലെ ട്രാക്കിൽ തന്നെ 100 കിലോമീറ്റർ വേഗത്തിൽ വന്ദേ ഭാരത് ഓടാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ളതിനാൽ, വലിയ ചെലവുള്ള അതിവേഗ പാതയുടെ ആവശ്യമില്ല.

സിൽവർ ലൈൻ പദ്ധതിക്കെതിരെ നടന്നതിന് സമാനമായ പ്രതിഷേധങ്ങൾ ഇനിയും നേരിടേണ്ടി വരുമെന്ന് സമിതി മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരം 3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

പാതയുടെ 70 ശതമാനം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയും 20 ശതമാനം ഭൂഗർഭ പാതയുമാകും. 86,000 കോടി രൂപയാണ് ഏകദേശ നിർമ്മാണച്ചെലവ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും പാതയുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വരെയായിരിക്കും പരമാവധി വേഗം.

Story Summary

The K-Rail Anti-Action Committee has announced strong opposition to E. Sreedharan’s proposed high-speed rail project, demanding an environmental impact study and suggesting the expansion of existing rail lines instead. Arguing that current infrastructure can support high-speed travel, as seen with Vande Bharat, the committee has warned the government of massive protests similar to those against the Silver Line project.

WhatsApp Channel Banner

Latest updates

ജോർദാനിലെ ആക്രമണത്തിന് പിന്നാലെ ഇറാന് ശക്തമായ തിരിച്ചടിയുമായി US:...

ടെഹ്റാൻ: ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ വിപ്ലവ ഗാർഡ് (IRGC) നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. ഖെഷ്ം, കിഷ്, ബന്ദർ...

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ഉറവിടം മഹാരാഷ്ട്ര, 13...

ന്യൂഡൽഹി: വിവാദമായ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ. ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ 'മഹാരാഷ്ട്ര-രാജസ്ഥാൻ-ഹരിയാന', 'മഹാരാഷ്ട്ര-രാജസ്ഥാൻ-കേരള' എന്നീ രണ്ട് പ്രധാന മെസ്സേജിംഗ് ആപ്പ് വഴികളുണ്ടെന്ന് സി.ബി.ഐ കണ്ടെത്തൽ. വിഷയ...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: 3 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ...

‘ചൈന ഇറാന് ആയുധം നൽകിയാൽ അതെനിക്ക് നിരാശയുണ്ടാക്കും, ഷി...

വാഷിംഗ്ടൺ: ഇറാന് നൂറുകണക്കിന് ചൈനീസ് നിർമ്മിത മിസൈലുകൾ ഉടൻ ലഭിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈന ഇറാന് ആയുധങ്ങൾ വിതരണം ചെയ്തതായി സ്ഥിരീകരിച്ചാൽ അത് തനിക്ക് വലിയ നിരാശയുണ്ടാക്കുമെന്ന്...

വയനാട്ടിൽ 60 കിലോമീറ്റർ സോളാർ ഫെൻസിങ് സ്ഥാപിക്കും: വനം...

വയനാട്: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരമായി സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...