ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായ വിധി: അപ്പീല്‍ നല്‍കുമെന്ന് ജില്ല പൊലീസ് മേധാവി

ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായ വിധി: അപ്പീല്‍ നല്‍കുമെന്ന് ജില്ല പൊലീസ് മേധാവി
 കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജില്ല പൊലീസ് മേധാവി ഡി ശില്‍പ. പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവിനോട് അപ്പീലിന് പോകാനുള്ള സാധ്യതയെക്കുറിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ച ശേഷം അപ്പീല്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു.ആറ് മാസം വരെ അപ്പീല്‍ നല്‍കാന്‍ സമയമുണ്ട്. അപ്പീലിന് സാധ്യതയുണ്ടെങ്കില്‍ ഗവര്ണമെന്റിന് അപേക്ഷ സമർപ്പിക്കും. കന്യാസ്ത്രി മഠത്തിന് ആവശ്യമെങ്കില്‍ സുരക്ഷ നല്‍കും. കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുക്കുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ല. ആവശ്യമെങ്കില്‍ വീണ്ടും മൊഴി എടുക്കുമെന്നും അവർ പറഞ്ഞു. 

Share this story