പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാര്‍ വിവരശേഖരണ രേഖ നല്‍കണം
Thu, 16 Mar 2023

വെബ്സൈറ്റ് അപ്ഡേഷനായി 2022 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗം പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരും പെന്‍ഷന്‍ വിശദ വിവരശേഖരണ രേഖ മാര്‍ച്ച് 31 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പെന്‍ഷന്‍ വിവരശേഖരണ രേഖാ ഫോറത്തിന്റെ പകര്‍പ്പിന് പാലക്കാട് ജില്ലാ ിന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. 2021 ഡിസംബര്‍ വരെ പെന്‍ഷന്‍ ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശ്രിത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും മാര്‍ച്ച് 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 2023 ജൂലൈ മുതല്‍ പെന്‍ഷന്‍ വിതരണം താത്ക്കാലികമായി നിര്‍ത്തിവെക്കും