Times Kerala

അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി

 
അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി

കോട്ടയം: അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.  വരുത്തിവച്ച ദുരന്തമാണ് ഇപ്പോഴത്തേത്. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണ്. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ജോസ് കെ. മാണി പറഞ്ഞു. തമിഴ്നാട്ടിലെ കമ്പം ടൗണിൽ ആരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട പ​രീ​ക്ഷ​ണ​മ​ല്ല, ആ​ന ഇ​പ്പോ​ള്‍ ത​മി​ഴ്‌​നാ​ടി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍; വ​നം​മ​ന്ത്രി
 

അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട പ​രീ​ക്ഷ​ണമെന്ന് പറയാനാകില്ലെന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ആ​ന​യെ ഉ​ള്‍​ക്കാ​ട്ടി​ലേ​യ്ക്ക് അ​യയ്ക്കാ​നു​ള്ള ആ​ശ​യം കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പി​ന്‍റേ​താ​യി​രു​ന്നി​ല്ല. ആ​ന​യെ കാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച​യ​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​ന് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.
അ​തി​രു​ക​വി​ഞ്ഞ ആ​ന​സ​നേ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ന​പ്രേ​മി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ന ചി​ന്ന​ക്ക​നാ​ലി​ലേ​യ്ക്ക് തി​രി​കെ വ​ന്നാ​ല്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പ് മേ​ധാ​വി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ല​പാ​ട് തേ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


 അ​രി​ക്കൊ​മ്പ​ന്‍ ഇ​പ്പോ​ള്‍ ത​മി​ഴ്‌​നാ​ടി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.  കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പു​മാ​യി അ​വ​ര്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ആ​ന​യെ അ​വി​ടെ​ത്ത​ന്നെ ഉ​ള്‍​ക്കാ​ട്ടി​ലേ​യ്ക്ക് തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​വ​ര്‍ സ്വീ​ക​രി​ച്ചു​വ​രു​ന്നതെന്നും  മ​ന്ത്രി അ​റി​യി​ച്ചു.
 

Related Topics

Share this story