ഓടിക്കൊണ്ടിരിക്കെ ജീപ്പിനു തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു
May 25, 2023, 19:10 IST

കാസർഗോഡ്: ഓടിക്കൊണ്ടിരിക്കെ ജീപ്പിനു തീപിടിച്ചു. കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിനു സമീപമാണ് സംഭവം. കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുൾ സലാം, നിസാമുദ്ദീൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ബോണറ്റിൽനിന്നും പുക ഉയരുന്നതുകണ്ട് യാത്രക്കാർ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.