ജമ്മു കശ്മീർ ഏറ്റുമുട്ടല്‍: വീരമൃത്യു വരിച്ച സൈനികരില്‍ കൊട്ടാരക്കര സ്വദേശിയും

ജമ്മു കശ്മീർ ഏറ്റുമുട്ടല്‍: വീരമൃത്യു വരിച്ച സൈനികരില്‍ കൊട്ടാരക്കര സ്വദേശിയും
 ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാറുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് വീരമൃത്യ വരിച്ചത്. കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന  തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം. നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചതായുമാണ് റിപ്പോർട്ട്.

Share this story