വടക്കാഞ്ചേരിയില്‍ കണ്ടത് പുലിയല്ല എന്ന് നിഗമനം; പ്രചരിച്ചത് കാട്ടുപൂച്ചയുടെ ദൃശ്യമെന്ന് സൂചന
Fri, 17 Mar 2023

വടക്കാഞ്ചേരി പുലിക്കുന്ന് മൂലയില്‍ കഴിഞ്ഞ ദിവസം കണ്ടത് പുലിയല്ല എന്ന നിഗമനത്തില്‍ വനംവകുപ്പ്. കഴിഞ്ഞദിവസം കണ്ട മൃഗത്തിന്റെ കാല്‍പ്പാടുകള്‍ പരിശോധിച്ചപ്പോള്‍ പുലിയുടേതല്ല എന്ന വിലയിരുത്തൽ. കാല്‍പ്പാടുകള്‍ ജംഗിള്‍ ക്യാറ്റിന്റെയോ, ലപ്പേഡ് ക്യാറ്റിന്റെയോ ആകാമെന്നാണ് കരുതുന്നത്. വടക്കാഞ്ചേരിയില്‍ എന്ന രീതിയില്‍ ഒരു ജീവിയുടെ ദൃശ്യം പുലിയുടെ എന്ന രീതിയില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇത് വടക്കാഞ്ചേരിയിലെ ദൃശ്യമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രചരിച്ച ദൃശ്യം പുലിയുടേതല്ല. പൂര്‍ണ വളര്‍ച്ചയെത്തിയ കാട്ടുപൂച്ചയാണ് ഇതെന്നാണ് വനം വകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ജനങ്ങളില്‍ ആശങ്കയുള്ളതിനാല്‍ മേഖലയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണ ശേഷം പുലി സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് വയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാനാണ് വനം വകുപ്പിന്റെ നീക്കം.