99 റെയിൽവെ മേൽപാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചുവെന്ന് പി.എ മുഹമ്മദ് റിയാസ്
Sep 11, 2023, 20:34 IST

തിരുവനന്തപുരം: ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി 99 റെയിൽവെ മേൽപാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്രമായ പദ്ധതിക്ക് രൂപം നൽകി നടപ്പിലാക്കി വരുന്നുവെന്നും അദ്ദേഹം നിയമസഭയിൽ മറുപടി നൽകി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും റെയിൽവെ ഓവർ ബ്രിഡ്ജുകളുടെ നിർമാണം ഒന്നിച്ച് പുരോഗമിക്കുന്നത്.

99 റെയിൽവെ മേൽപാലങ്ങളിൽ 72 എണ്ണത്തിന്റെ നിർമാണ ചുമതല ആർ.ബി.ഡി.സി.കെ ക്കും 27 എണ്ണം കെ.ആർ.ഡി.സി.എൽ നും നൽകി.
21 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും എട്ട് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ ഡി.എ.ഡി റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.