Times Kerala

നിക്ഷേപ തട്ടിപ്പ്; കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു 

 
നിക്ഷേപ തട്ടിപ്പ്; കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു 

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിൽ കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്. തോംസൺ ലോറൻസിനെതിരെയാണ് വഞ്ചിയൂർ പൊലീസ്  കേസെടുത്തത്. വിമുക്തഭടനായ കരുമം സ്വദേശി മത്തായിയുടെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. തിരുവിതാംകൂർ സമൃദ്ധി വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘത്തിൻ്റെ മറവിലായിരുന്നു  തട്ടിപ്പ് നടന്നത്. 

തോംസൺ ലോറൻസ് പ്രസിഡൻ്റായ തിരുവിതാംകൂർ സമൃദ്ധി സഹകരണ സംഘത്തിലാണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂർ ആസ്ഥാനമായി പ്രവർത്തിച്ച സംഘത്തിൽ ഭീമമായ തുക പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. തോംസണും ഏജൻറ് ബിനുവും നിർബന്ധിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപ ഐസക്ക് മത്തായി സംഘത്തിൽ നിക്ഷേപം നടത്തി. കാലാവധി കഴിഞ്ഞ് നിക്ഷേപം പിൻവലിക്കാൻ സംഘത്തിൽ എത്തിയപ്പോഴാണ് പ്രവർത്തനം അവസാനിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തോംസണുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായിരുന്നില്ല മറുപടി. തുടർന്നാണ് ഐസക്ക് പൊലീസിനെ സമീപിച്ചത്.


 

Related Topics

Share this story