Times Kerala

‘എക്സാലോജിക്കിൽ അന്വേഷണം കൃത്യമായി നടക്കണം’: ശശി തരൂർ

 
എൻ രാമചന്ദ്രൻ ഫൗണ്ടേഷന്റെ പൊതുപ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് ഡോ. ശശി തരൂർ എം.പിക്ക്

ഏത് വിഷയത്തിലും ഗൗരവമുള്ള അന്വേഷണം വേണം നടത്താൻ. അന്വേഷണത്തിൽ സത്യം പുറത്തുവരണം. പുതിയ രാഷ്ട്രീയ ആരോപണമല്ല ഇത്. എന്ത് കൊണ്ട് അന്വേഷണം നേരത്തെ നടന്നില്ല. അന്വേഷണം കൃത്യമായി നടക്കണം. ലോക്സഭയിലെ അയോധ്യാ വിഷയം കഴിഞ്ഞ ദിവസം രാത്രിയാണ് ഞാൻ ചർച്ചയുടെ വിവരം അറിഞ്ഞതെന്നും ശശി തരൂർ പറഞ്ഞു.

ആ സമയത്ത് അറിയിക്കുന്നത് തന്നെ മര്യാദകേടാണ്. വിഷയം പാർലമെന്റിൽ കൊണ്ടുവന്നത് അതിശയപ്പെടുത്തുന്നു. മതവിശ്വാസം തെറ്റാണെന്ന് ഒരിക്കലും പറയില്ല. മതത്തിൽ രാഷ്ട്രീയം കൊണ്ടുവരികയാണോ അതോ രാഷ്ട്രീയത്തിൽ മതം കൊണ്ടുവരുന്നോ? അതിന് സർക്കാരുമായി യാതൊരു ബന്ധവുമില്ല. അത് പാർലമെന്റിനകത്ത് കൊണ്ടുവരുന്നത് ശരിയല്ലെന്നും ശശി തരൂർ വ്യക്തമാക്കി.

Related Topics

Share this story