ദിവസവേതനാടിസ്ഥാനത്തിൽ അഭിമുഖം

job
 കോട്ടയം: വനിതാശിശു വികസനവകുപ്പിന്റെ ഭാഗമായി  ജില്ലയിലെ ബ്ളോക്ക് അടിസ്ഥാനത്തിലുള്ള ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കിലേക്ക് പോഷകാഹാരവിദഗ്ദ്ധരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മാർച്ച് 21 ന് രാവിലെ 10 മണി മുതൽ കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ വെച്ചാണ്  രജിസ്ട്രേഷനും അഭിമുഖവും. എം.എസ്.സി ന്യൂട്രീഷൻ /ഫുഡ് സയൻസ് /ഫുഡ് ആൻഡ്  ന്യൂട്രീഷൻ/ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഡയറ്റ് കൗൺസലിംഗ് /ന്യൂട്രീഷണൽ അസസ്മെന്റ്/പ്രഗ്‌നൻസി ആൻഡ് ലാക്ടേഷൻ/ തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.പ്രായപരിധി   2023 ജനുവരി ഒന്നിന് 45 വയസ്. ബയോഡാറ്റ,ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും, പ്രായം തെളിയിക്കുന്നതിനുള്ള രേഖയും പകർപ്പും, ആധാർ പകർപ്പ് എന്നിവ കൊണ്ടുവരണം.കൂടൂതൽ വിവരങ്ങൾക്ക് ഫോൺ 0481-2561677, 8590881069, 9747319641

Share this story