Times Kerala

 സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​രണം റ​ദ്ദാ​ക്ക​ണ​൦ : ​ഹർജിയിൽ ഇന്ന് ഇടക്കാല വിധി
 

 
fvffsvf

ഹൈ​ക്കോ​ട​തി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​രി​ക്കാ​നാ​യി ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​ന്ന്  ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യും.  ഉ​ത്ത​ര​വി​റ​ക്കു​ക ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ആണ്.  ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളും, ജീ​വ​ന​ക്കാ​രു​മ​ട​ക്കം ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് ഉത്തരവ് ഇറക്കുക. സ​ർ​ക്കു​ല​ർ കേ​ന്ദ്ര നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം  ഇ​ന്നും ഡ്രൈ​വിം​ഗ് പ​രി​ഷ്ക്ക​ര​ണ​ത്തി​നെ​തി​രാ​യ സം​യു​ക്ത സ​മി​തി​യു​ടെ ബ​ഹി​ഷ്ക്ക​ര​ണം തു​ട​രും.  സ​മ​ര സ​മി​തി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. സ​മ​രം ഇ​ന്നു​മു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Related Topics

Share this story