കനത്ത ചൂട്; ബുളറ്റ് ബൈക്കിന് തീപിടിച്ചു

fire
കനത്ത ചൂടില്‍ മലപ്പുറത്ത് ബുളറ്റ് ബൈക്കിന് തീപിടിച്ചു.  ബൈക്കിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  കാദനങ്ങാടി സ്വദേശി വി.പി ഷാഫിയുടെ ബുളളറ്റിനാണ് തീ പിടിച്ചത്. ഉച്ചക്കായിരുന്നു സംഭവം. പളളിയില്‍ പോകുന്നതിനായി എടക്കുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. നിസ്‌കാരത്തിന് ശേഷം ബൈക്ക് എടുക്കാനായി എത്തിയപ്പോഴാണ് തീയും പുകയും പടരുന്നത് കണ്ടത്. സംഭവം കണ്ട് ഉടന്‍ ഓടികൂടിയ യുവാക്കളാണ് വെളളവും മറ്റും ഒഴിച്ച് തീയണച്ചത്.

Share this story