ഇന്നസെന്റ് ആശുപത്രിയിൽ
Wed, 15 Mar 2023

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർബുദത്തെ തുടർന്നുണ്ടായ ശരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഇന്ന് വൈകിട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോർട്ട്.