Times Kerala

 ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ്

 
 മാർക്കറ്റ് മിസ്റ്ററി വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു
 വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ''ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2024 മേയ് 8 മുതൽ 10 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ നിയമങ്ങൾ, Town & Country Planning, KSEB, Fire & Rescue, Factories & Boilers, Labour, Pollution Control Board, Legal Metrology, Food safety തുടങ്ങിയ വിവിധ വകുപ്പകളിൽ നിന്നും ലഭിക്കേണ്ട ലൈസൻസുകൾ, KSWIFT പോർട്ടൽ മുഖേനെയുള്ള അനുമതികൾ തുടങ്ങിയ വിഷയങ്ങൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മേയ് 6ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 2550322, 9188922785

Related Topics

Share this story