Times Kerala

 ഇന്‍ഡസ്ട്രി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്‌ഷോപ്പ്

 
വര്‍ക്ക്‌ഷോപ്പ് 
 വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്  സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്‍ഡറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ്  സംഘടിപ്പിക്കുന്നു. മെയ് എട്ട്  മുതല്‍ 10 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ നിയമങ്ങള്‍,കെ സ്വിഫ്റ്റ് പോര്‍ട്ടല്‍ മുഖേനെയുള്ള അനുമതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ http://kied.info/training-calender എന്ന വെബ്‌സൈറ്റ് വഴി  മെയ് അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് അവസരം.

Related Topics

Share this story