Times Kerala

സംസ്ഥാനത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

 
മഴ
കൊ​ച്ചി: ഇന്ന് സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അറിയിച്ചു. പുറപ്പെടുവിച്ചത് അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ​മു​ന്ന​റി​യി​പ്പ് ആണ്. ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളത് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാണ്. കണ്ണൂർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ നേരിയ മഴയ്ക്ക് സാധ്യതയും, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളിൽ വ്യാഴാഴ്ച നേരിയ മഴയ്ക്ക് സാധ്യതയും ഉണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മഴ ലഭിക്കും. ഇതോടൊപ്പം മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പറഞ്ഞു. 

Related Topics

Share this story