ആത്മഹത്യ പ്രേരണ: യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും

jail
കാ​സ​ർ​കോ​ട്​: ഭ​ർ​തൃ​സ​ഹോ​ദ​രി ആ​ത്മ ചെ​യ്ത കേ​സി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്ക് യു​വ​തി​യെ മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ര ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചു. 2017 ജ​നു​വ​രി​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ല ഗ്രാ​മ​ത്തി​ൽ കു​റ്റി​ക്കാ​ലി​ലെ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ബ​ല്ല കു​റ്റി​ക്കാ​ലി​ലെ കേ​ളു​വി​ന്‍റെ ഭാ​ര്യ പി. ​ഗി​രി​ജ (50)യെ​യാ​ണ് ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജ്​ എ. ​മ​നോ​ജ് ശി​ക്ഷി​ച്ച​ത്. ഹോ​സ്​​ദു​ർ​ഗ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​ഐ ആ​യി​രു​ന്ന എ. ​സ​ന്തോ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി  കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Share this story