തിരുവനന്തപുരത്ത് വിദ്യാർത്ഥി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

mar ivanious
 തിരുവനന്തപുരം :തിരുവനന്തപുരത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി ജോഷ്വാ എബ്രഹാമാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്.മാര്‍ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം നടന്നത് .ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.അബദ്ധത്തില്‍ കാല്‍വഴുതിവീണതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ്  കണ്ടത്.ജോഷ്വ എബ്രഹാം രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്കറ്റ് ബോള്‍ താരവുമാണ്.

Share this story