ക്ഷേത്രോത്സവത്തിന്‍റെ കലശം വരവിൽ പി. ജയരാജന്‍റെ ചിത്രം; വിമർശിച്ച് എം.വി. ജയരാജൻ
Thu, 16 Mar 2023

കണ്ണൂർ: ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള കലശം വരവിൽ സിപിഎം നേതാവ് പി. ജയരാജന്‍റെ ചിത്രം ഉള്‍പ്പെടുത്തിയത് ചര്‍ച്ചയാവുന്നു. കതിരൂര്‍ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള കലശം വരവിലാണ് ജയരാജന്‍റെ ചിത്രം ഉള്‍പ്പെടുത്തിയത്. പാട്യം നഗറിലെ സിപിഎം അനുഭാവികളാണ് കലശം വരവിനിടെ പി. ജയരാജന്‍റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്. എന്നാൽ ഇതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രംഗത്തെത്തിയിരിക്കുകയാണ്. വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്നാണ് എം.വി. ജയരാജൻ പറഞ്ഞത്. നേരത്തെ വ്യക്തി ആരാധന വിവാദത്തിൽ പാർട്ടിയിൽ വലിയ പ്രതിസന്ധി നേരിട്ട വ്യക്തിയാണ് പി. ജയരാജൻ.