Times Kerala

മണിപ്പൂരില്‍ കേന്ദ്രം പിന്തുണ നല്‍കിയത് അക്രമകാരികള്‍ക്ക്; വിമർശനവുമായി മുഖ്യമന്ത്രി

 
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും
തൊടുപുഴ: 2004ല്‍ വാജ്പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിൽ വരാൻ ശ്രമിച്ചെങ്കിലും ആപത്ത് മനസിലാക്കി ആളുകൾ ഭൂരിപക്ഷം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ കോണ്‍ഗ്രസിന് പിന്തുണ നല്‍കി ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിൽ വന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ വന്ന യുപിഎ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടത്തി. അതിനാല്‍ വീണ്ടും അധികാരം ലഭിച്ചു. രണ്ടാം യുപിഎ വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ തനിനിറം എല്ലാവർക്കും മനസിലായി. അതിനാലാണ് പിന്നീട് ബിജെപി അധികാരത്തിലെത്താന്‍ കാരണം.
 ആര്‍എസ്എസ്സിന്റെ അജണ്ഡ അംഗീകരിച്ച പാര്‍ട്ടിയാണ് ബിജപി. രാജ്യത്തെ ഭരണഘടന രാജ്യത്തിന് ചേര്‍ന്നതല്ലെന്നതാണ് ആര്‍എസ്എസ് സ്വീകരിക്കുന്ന നിലപാട്. മനുസ്മൃതിയുടെ മനുവിനെ മനസ്സിലാക്കത്തവരാണ് ഭരണഘടന ശിപ്പികളെന്ന് അവര്‍ വാദിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ മതനിരപേക്ഷത ഇല്ലാതാക്കി. മതനിരപേക്ഷ തകര്‍ക്കുന്നതാണ് മണിപ്പൂരില്‍ ദൃശ്യമായത്. മണിപ്പൂരില്‍ കലാപകാരികള്‍ക്കായിരുന്നു സര്‍ക്കാര്‍ പിന്തുണ കൊടുത്തത്.
രാഹുല്‍ ഗാന്ധി വലിയ യാത്ര നടത്തി എന്നാല്‍ ഒരഭിപ്രായവും വ്യക്തമാക്കിയില്ല. ബിജെപി ശ്രമിക്കുന്നത് രാജ്യത്തെ തകര്‍ക്കാനാണെന്നും അത് തടയാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Topics

Share this story