മലപ്പുറത്ത് യുവാവിനെ എം സാൻഡ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

news
 മലപ്പുറം: മലപ്പുറത്ത് എം സാന്‍ഡ് ടാങ്കില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ആനന്ദ് സബര്‍ (29) നെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത് .പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റിലാണ് സംഭവം നടന്നത് . രാവിലെ എം സാന്‍ഡ് നിറയ്ക്കാന്‍ വാഹനമെത്തിയപ്പോള്‍ കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു.

Share this story