മലപ്പുറത്ത് പൊലീസ് വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തെന്ന് പരാതി

attack
 മലപ്പുറം : മലപ്പുറത്ത് അര്‍ദ്ധരാത്രിയില്‍ പൊലീസ് വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തുവെന്ന് പരാതി. പത്തപ്പിരിയത്താണ് സംഭവം ഉണ്ടായത് . അര്‍ഷദ് എന്ന യുവാവിന്റെ വീട്ടുകാരാണ് എസ്.പിക്ക് പരാതി നല്‍കിയത്.ഫുട്‌ബോള്‍ കളിയെ തുടര്‍ന്ന് ഉണ്ടായ അടിപിടി കേസില്‍ ജാമ്യം എടുത്ത ആളാണ് അര്‍ഷദ്. സംഭവത്തില്‍ ജാമ്യം എടുക്കാത്ത കൂട്ടുപ്രതിയുടെ വിവരം തേടിയായിരുന്നു പൊലീസ് എത്തിയത്. രാത്രി ഒരു മണിയോടെ  വീട്ടില്‍ എത്തിയ പൊലീസ് ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാഹനത്തിന്റ കാറ്റ് അഴിച്ചു വിടുകയും ചെയ്തു എന്നാണ് പരാതി. 

Share this story