Times Kerala

 കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു ത​ട്ടി​ൽ; ഏ​ക​പ്ര​തി​പ​ക്ഷം ഗ​വ​ർ​ണ​റെന്ന് പി.​സി. ജോ​ർ​ജ്

 
കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു ത​ട്ടി​ൽ; ഏ​ക​പ്ര​തി​പ​ക്ഷം ഗ​വ​ർ​ണ​റെന്ന് പി.​സി. ജോ​ർ​ജ്
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു ത​ട്ടി​ൽ ത​ന്നെ​യാ​ണെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ർ അ​ധ്യ​ക്ഷ​ൻ പി.​സി. ജോ​ർ​ജ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദാ​ര്യം വേ​ണ്ട സ്ഥി​തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു

കേ​ര​ള​ത്തി​ൽ മ​ഹ​കൊ​ള്ള​ക്കാ​ര​നാ​യ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി ഇ​രി​ക്കു​ന്നെന്നും ആ ​കൊ​ള്ള​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സു​കാ​രാ​ണെന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. ആ ​കൊ​ള്ള​ക്കാ​ര​ന്‍റെ ബി ​ടീ​മാ​യി​ട്ട് വി.​ഡി. സ​തീ​ശ​നും. വ്യ​ക്തി​പ​ര​മാ​യി സ​തീ​ശ​നെ ത​നി​ക്കി​ഷ്ട​മാ​ണ്. പ​ക്ഷേ, രാ​ഷ്ട്രീ​യ​മാ​യി നോ​ക്കു​ന്പൊ വ​ലി​യ കു​ഴ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ആ​കെ ഒ​രു പ്ര​തി​പ​ക്ഷ​മേ ഉ​ള്ളൂ. അ​ത് ന​മ്മു​ടെ ഗ​വ​ർ​ണ​ർ ആ​ണെ​ന്നും ജോ​ർ​ജ് കൂട്ടിച്ചേർത്തു. 
 

Related Topics

Share this story