Times Kerala

ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക് 

 
ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക് 
ആലുവ: ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതര പരിക്ക്. കോളനി പടി ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഇവിടത്തെ അന്തേവാസിയായ സിസ്റ്റർ മേരിയെ (52) കോൺവെന്റ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. എങ്ങനെയാണ് കന്യാസ്ത്രീ താഴേക്ക് വീണതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിസ്റ്റർ മേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related Topics

Share this story