സൂപ്പര്‍ സ്റ്റാര്‍ പകർത്തിയ ചിത്രവുമായി ഭാവന

bhavana

 മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് ഭാവന. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുഖത്തേക്ക് വെളിച്ചം അരിച്ചിറങ്ങുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.”നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്” എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍.ഭാവനയുടെ ചിത്രം പകർത്തിയ  ഫോട്ടോഗ്രാഫറും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. മഞ്ജു വാര്യര്‍ ആണ് ഭാവനയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Share this story