അനധികൃത മദ്യ വില്പന; മധ്യവയസ്കൻ പിടിയിൽ
May 24, 2023, 12:15 IST

കൊണ്ടോട്ടി: അനധികൃതമായി വിദേശമദ്യം വില്പന നടത്തിവന്ന മധ്യവയസ്കനെ മലപ്പുറം എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പിരിശോധനയില്‍ പിടികൂടി. കൊണ്ടോട്ടി മേലങ്ങാടി പറമ്പാട്ട് വീട്ടില്‍ രാജേന്ദ്രനാണ് (50) അറസ്റ്റിലായത്. ഇയാളില്‍നിന്ന് ഒമ്പത് ലിറ്റര്‍ വിദേശമദ്യവും വില്പനക്കായി ഉപയോഗിച്ച സ്കൂട്ടറും പണവും എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
കൊണ്ടോട്ടി നഗരം, മത്സ്യ മാര്‍ക്കറ്റ്, വിമാനത്താവള പരിസരം, കുമ്മിണിപ്പറമ്പ് ഭാഗങ്ങളില്‍ അനധികൃത മദ്യ വില്പന വ്യാപകമായെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനപ്രതിയെ ജലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.