അനധികൃത ഗ്യാസ് ഫില്ലിങ്; രഹസ്യ സങ്കേതത്തില്‍ റെയ്ഡ്, 27 സിലിണ്ടറുകളും ഗ്യാസ് നിറക്കുന്നതിനായി ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു

 അനധികൃത ഗ്യാസ് ഫില്ലിങ്; രഹസ്യ സങ്കേതത്തില്‍ റെയ്ഡ്, 27 സിലിണ്ടറുകളും  ഗ്യാസ് നിറക്കുന്നതിനായി ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു
കൊല്ലം:  അനധികൃതമായി ഗാര്‍ഹിക പാചകവാതകം  വാണിജ്യ സിലിണ്ടറിലേക്ക് മാറ്റി നിറച്ചു കൊണ്ടിരുന്ന രഹസ്യ സങ്കേതത്തില്‍ റെയ്ഡ് നടത്തി 27 സിലിണ്ടറുകളും  ഗ്യാസ് നിറക്കുന്നതിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ 17 വാണിജ്യ സിലിണ്ടറുകളും 10 ഗാര്‍ഹിക സിലിണ്ടറുകളും ഉള്‍പ്പെടുന്നു.  ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ 20-ാം നമ്പര്‍ മുറിയില്‍  താലൂക്ക് സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ  എസ് ഉല്ലാസ്, പി പ്രസാദ്, വി സിന്ധു എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.  കുറ്റക്കാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ശുപാര്‍ശ സഹിതം ജില്ലാ കളക്ടര്‍ ജിലലാ സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും വരുംദിവസങ്ങളിലും റെയ്ഡുകള്‍  നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share this story