ഹരിതകർമ സേനയ്ക്ക് യൂസർ ഫീ അടച്ചില്ലെങ്കിൽ കെട്ടിടനികുതിയിൽ തുക കൂടി ചേർത്ത് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്
Sun, 19 Mar 2023

ഹരിതകർമ സേനയ്ക്ക് യൂസർ ഫീ അടച്ചില്ലെങ്കിൽ കെട്ടിടനികുതിയിൽ തുക കൂടി ചേർത്ത് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നഗരസഭാ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ 10 ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ മേയ് 31നകം കമ്മിഷൻ ചെയ്യും.മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെ എതിർക്കുന്ന നിക്ഷിപ്ത താൽപര്യമുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നഗരവൽക്കരണത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നവകേരള നഗര നയ രൂപീകരണത്തിനായി അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന കമ്മീഷനെ ഉടൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.