Times Kerala

ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ് 

 
 തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്‌സ്
 

  കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റുവെയറിലും   ഹാർഡ്വെയറിലും ബ്രിഡ്ജ് കോഴ്‌സ് ജൂൺ 20 മുതൽ 29 വരെ സംഘടിപ്പിക്കുന്നു. 9 ദിവസം നീണ്ടുനില്ക്കുന്ന ഈ പ്രോഗ്രാം ഹയർ സെക്കൻഡറി പൂർത്തീകരിച്ച് എഞ്ചിനീയറിംഗ് / സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്കായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കാര്യവട്ടം ഐസിഫോസിൽ വെച്ച് രണ്ട് ബാച്ചുകളിലായാണ് ഈ പ്രോഗ്രാം നടക്കുന്നത്. ആദ്യ ബാച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും രണ്ടാമത്തെ ബാച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയും ആയിരിക്കും.

      സ്‌കൂളിൽ നിന്ന് കോളേജിലേക്കുള്ള പരിവർത്തന കാലയളവിൽ വിദ്യാർഥികൾക്ക് ഈ കോഴ്‌സ് വളരെ പ്രയോജനകരമാകും. പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമിൽ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായ അറിവ് ഈ കോഴ്‌സിൽ നിന്നും ലഭിക്കും. കൂടാതെ ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംവദിക്കുവാനും  സാധിക്കും.

      ഒരു ബാച്ചിൽ 30 സീറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഒരാൾക്ക് 2000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://applications.icfoss.org/BridgeCourseOnPython_FOSS/എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജുൺ 17. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/189 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

Related Topics

Share this story