Times Kerala

 വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ്: ഷാഫി പറമ്പിൽ

 
 വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ്: ഷാഫി പറമ്പിൽ
 

വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഒരു വർഗീയ ധ്രുവീകരണത്തിനും വടകര നിന്നു കൊടുത്തിട്ടില്ലെന്നും  നാടിനെ വിഭജിപ്പിക്കുന്നവരുടെ പട്ടികയിൽ തൻ്റെ പേര് കാണില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

  കാഫിറിൻ്റെ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുന്നില്ല. വർഗീയത പറഞ്ഞ് ഇതുവരെ ജയിച്ചിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് വ്യാജമാണെങ്കിൽ തിരുത്താൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. തൻ്റേത് വർഗീയ രാഷ്ട്രീയമല്ല. സിപിഐഎം നേതാക്കളുടെ വാക്കുകൾ നരേന്ദ്രമോദിയുടെ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Related Topics

Share this story