Times Kerala

ബജറ്റിൽ സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തിയുള്ളതായി അറിയില്ല: മന്ത്രി രാജീവ്

 
 ‘പുതിയ ഹൈക്കോടതി മന്ദിരം കളമശേരിയിൽ ‘ ജുഡീഷ്യൽ സിറ്റിക്ക് ധാരണയായെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. ബജറ്റ് സന്തുലിതമെന്നാണ് പൊതുവെ വരുന്ന അഭിപ്രായം എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണ്. അതിനാൽ എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം,  സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയിലാണ് ഭക്ഷ്യ മന്ത്രി ജിആർ അനിൽ പ്രകടിപ്പിച്ചത്. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം അറിയിച്ചത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം കിട്ടാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ‌‍ ബാല​ഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു. 

Related Topics

Share this story