Times Kerala

 ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു, ആശുപത്രിയിലെന്ന വാർത്തകൾ തെറ്റ്; സുരേഷ് ​ഗോപി

 
 ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു, ആശുപത്രിയിലെന്ന വാർത്തകൾ തെറ്റ്; സുരേഷ് ​ഗോപി
ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സുരേഷ് ​ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ചില വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു അതിന് മറുപടിയുമായാണ്  സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.

ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദിയെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സുരേഷ് ​ഗോപി പങ്കുവെച്ചിട്ടുണ്ട്. 

Related Topics

Share this story