ഭർത്താക്കന്മാർ വിദേശത്ത്; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ രണ്ടു സ്ത്രീകളും സുഹൃത്തുക്കളും അറസ്റ്റിൽ

 ഭർത്താക്കന്മാർ വിദേശത്ത്; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ രണ്ടു സ്ത്രീകളും സുഹൃത്തുക്കളും അറസ്റ്റിൽ
 കൊല്ലം: പ്രായപൂർത്തി ആകാത്ത മക്കളെ ഉപേക്ഷിച്ച്  പോയ സ്ത്രീകളെയും പുരുഷൻമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെകെ.കോണം ഹിബാ മൻസിലിൽ ജീമ(29),ഇളമാട് വെള്ളാവൂർ നാസിയ മൻസിലിൽ നാസിയ(28),വർക്കല രഘുനാഥപുരം ബിഎസ്.മൻസിലിൽ ഷൈൻ (38),കുരനാഗപ്പള്ളി മുഴങ്ങോട് മീനത്തേതിൽ വീട്ടിൽ റിയാസ്(34)എന്നിവരാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. ഇവരിൽ നാസിയക്ക് 5 വയസ്സുള്ള 1 കുട്ടിയും ജീമക്ക് ഒന്നര,4,12 വയസ്സുള്ള ഉള്ള 3 കുട്ടികളും ഉണ്ട്. കഴിഞ്ഞ ഡിസംബർ 26ന് ആണ് കുട്ടികളെ ഉപേക്ഷിച്ച് സ്ത്രീകൾ പോയത്. ഇവർ രണ്ടു പേരുടെയും  ഭർത്താക്കൻമാർ വിദേശത്താണ്. ഭർത്താക്കൻമാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്ന സംഘത്തിൽ ഉള്ളവരാണ് അറസ്റ്റിലായ ഷൈനും റിയാസും എന്നും ഷൈൻ ഇതുപോലെ 5 പേരെ വലയിലാക്കി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു എന്നും പൊലീസ് പറഞ്ഞു. ഇവർക്കെതിരെ വിവിധ സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിലും പ്രതികളാണ്. ജീമയെയും നാസിയയെയും കൊണ്ട് ഇവർ മൈസൂർ,ഊട്ടി,കോയമ്പത്തൂർ, തെൻമല എന്നിവിടങ്ങളിൽ പോയി. ഇതിന്റെ ചെലവിനായി 50,000രൂപ അയൽവാസികളിൽ നിന്ന് സ്ത്രീകൾ കടം വാങ്ങിയിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ തമിഴ്നാട്ടിലെ കുറ്റാലത്ത് നിന്നാണ് പോലീസ് പിടികൂടിയത്.. ബാലനീതി വകുപ്പ് പ്രകാരവും സംഭവത്തിൽ പൊലീസ് നടപടി എടുത്തിട്ടുണ്ട്. വർക്കല ഡിവൈഎസ്പി പി.നിയാസിന്റെ നേതൃത്വത്തിൽ പള്ളിക്കൽ ഇൻസ്പെക്ടർ പി.ശ്രീജിത്ത്,എസ്ഐ:എസ്.സഹിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share this story